Friday 14 August 2009

നാലു വയസ്സു മുതലാണോ ഒരാളുടെ "വ്യക്തിത്വം" പ്രകടമായി തുടങ്ങുന്നത്‌?

സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള കഴിവ്‌,പ്രാപ്തി ഒരു 4 വസ്സുകാരനുണ്ട്‌ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ വ്യക്തി ശുചിത്വം പാലിക്കാനുള്ള ശീലം കുട്ടിയെ പരിശീലിപ്പിക്കണം.നാല്‌ വയസ്സായാലും കുട്ടിയെ കുളിപ്പിക്കുകയും,പല്ല് തേല്‍പ്പിക്കുകയും,വസ്ത്രം ധരിപ്പിക്കുകയും ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്നത്‌ കുട്ടിയുടെ സ്വയം പര്യാപ്തത ഇല്ലാതാക്കാനേ ഇടവരുത്തൂ...ഇത്‌ എന്റെ സ്വാനുഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായമാണ്‌.

നാല്‌ വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ശരീരചലങ്ങളുടെ മേല്‍ നിയന്ത്രണം കൂടുതലായുണ്ടാകും ചാട്ടം,ഓട്ടം തുടങ്ങിയ കായികാദ്ധ്വാനം കൂടുതല്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ അവര്‍ അതീവതല്‍പ്പ്പരരായിരിക്കും എന്നാല്‍ തന്നെ ശ്രദ്ധക്കുറവ്‌ മൂലം അപകടങ്ങള്‍ കൂടുതല്‍ വരുത്തി വയ്ക്കുന്ന പ്രായവുമാണിത്‌.ധാരാളം സംശയങ്ങള്‍ ഉണ്ടാകുന്ന ഈ പ്രായത്തില്‍ ശരിയായ സംശയനിവാരണം നല്‍കി അവരവരുടെ വഴി(സംഗീതം,നൃത്തം,ചിത്രരചന,കായികം)തിരഞ്ഞെടുക്കുവാന്‍ അവരെ പ്രാപ്തരാക്കുകയല്ലേ വേണ്ടത്‌....

Saturday 8 August 2009

സ്വയം സന്തോഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മറ്റുള്ളവര്‍ക്ക്‌ സന്തോഷം നല്‍കുക എന്നതല്ലേ?

സ്വകാര്യ ദു:ഖങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല
മനസ്സില്‍ ദു:ഖം തിരതല്ലുമ്പോഴും ഏതൊന്നിനേയും നറുപുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നതാണ്‌നല്ലത്‌.നമ്മളുമായി ഇടപെടുന്നവരോട്‌ സന്തോഷം
പങ്കുവയ്ക്കുന്ന നല്ല ശ്രോതാവായി നിലകൊള്ളുവാന്‍ കഴിഞ്ഞാല്‍....
അതായിരിക്കും ജീവിതത്തിലെ ദു:ഖങ്ങള്‍ മറക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം..

Friday 7 August 2009

സ്നേഹം കിട്ടാത്തവര്‍ സ്നേഹം തിരിച്ചു കൊടുക്കുമോ?

ആദ്യമേ പറഞ്ഞുകൊള്ളട്ടെ - ഈ പറയുന്നതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങള്‍ ആണ്‌.
സ്നേഹം കിട്ടാത്തവര്‍ സ്നേഹമാണ്‌ അവര്‍ക്ക്‌ കിട്ടുന്നതെന്ന് എങ്ങിനെ തിരിച്ചറിയും?
അങ്ങിനെയുള്ള അവസ്ഥ മറികടക്കാന്‍ അവര്‍ക്ക്‌ ഒരിക്കലും സാധിക്കില്ല..
എത്ര പരിശ്രമിച്ചാലും അവരുടെ മുന്‍പില്‍ നമ്മള്‍ ദയനീയമായി പരാജപ്പെടുകയേ ഉള്ളു...
ഈ അഭിപ്രായത്തോട്‌ യോജിക്കുന്നുണ്ടോ?

പ്രശംസ ഒരു നല്ല ഔഷധം ആണോ?

യോഗ്യരായവരെ പ്രശംസിക്കുന്നതിലൂടെ അവര്‍ കൂടുതല്‍ യോഗ്യരായിത്തീരുന്നു.....
അതേസമയം (സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം)
അയോഗ്യരെ പ്രശംസിക്കുന്നതിലൂടെ
അവര്‍ അഹങ്കാരികളായി മാറുന്നു...ശരിയല്ലെ??

പഴയ കാലത്തിലേക്ക്‌ ഒരു മടക്കയാത്ര.....പങ്കുവയ്ക്കപ്പെടുന്ന ആഹ്ലാദം ഇരട്ടിക്കുന്നു...

ഏതാനും ദശവര്‍ഷങ്ങളായി ഓരോ അദ്ധ്യയനവര്‍ഷവും എന്നെ ഏല്‍പ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വാത്സല്യത്തോടൊപ്പം അറിവും പങ്കുവെയ്ക്കുന്നു.കാലങ്ങള്‍ക്ക്‌ ശേഷം കുഞ്ഞുങ്ങള്‍ അവര്‍ അനുഭവിച്ച വാത്സല്യം സ്നേഹമായി തിരിച്ചു നല്‍കുന്നു.....ഞാന്‍ അതില്‍ വളരെയേറെ സംതൃപ്തയാണ്‌